തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ നേതാവും എം എല്‍ എയും ആയിരുന്ന എം കെ പ്രേംനാഥ് അനുസ്മരണം സമത വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 24ന് വെള്ളിയാഴ്ച സെക്രട്ടറിയേറ്റിന് സമീപമുള്ള പൂര്‍ണ്ണ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ കാലത്ത് 10 മണിക്ക് നടക്കും.
ഡോ നീലലോഹി ദാസ് നാടാര്‍, അനു ചാക്കോ, ചാരുപറ രവി, എസ് ഫിറോസ് ലാല്‍, മാന്നാനം സുരേഷ്, മുണ്ടേല പ്രസാദ്, തകിടി കൃഷ്ണന്‍ നായര്‍, പ്രദീപ് കരുണാകരപിള്ള, സമത വിചാര കേന്ദ്രം പ്രസിഡന്റ് ഹരി എന്നിവര്‍ പങ്കെടുക്കുമെന്ന് സമത വിചാര കേന്ദ്രം തിരുവനന്തപുരം ജില്ല പ്രസിഡണ്ട് ലതാ മേനോന്‍, സെക്രട്ടറി ജി കൃഷ്ണന്‍കുട്ടി നായര്‍ എന്നിവര്‍ അറിയിച്ചു.