സ്‌നേഹം കൊണ്ട് വിദ്വേഷത്തെ മറികടക്കണം

Wayanad

സുല്‍ത്താന്‍ ബത്തേരി: സ്‌നേഹം കൊണ്ട് വിദ്വേഷത്തെ മറികടക്കണമെന്ന് അലി അക്ബര്‍ ഫാറൂഖി വിശ്വാസികളെ ഓര്‍മ്മിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ഈദ്ഗാഹില്‍ ഖുത്തുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കുന്ന ഈ വേളയില്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റെയും കണിക പോലും മനസ്സില്‍ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിച്ചു.