പ്രതിഭ സംഗമം നടത്തി

Kozhikode

പെരുമണ്ണ: സലഫി സെക്കണ്ടറി മദ്രസ പെരുമണ്ണയിൽ നിന്നും കെ എൻ എം മദ്രസ പൊതു പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയവർക്കുള്ള അവാർഡ് ദാന പരിപാടി പ്രതിഭാ സംഗമം 2K24 സുപ്രീംകോടതി അഭിഭാഷകൻ അഡ്വക്കേറ്റ് മുഹമ്മദ് ഡാനിഷ് കെ എസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അഹമ്മദ് ഫുർഖാൻ പി.ടി സ്വാഗതം പറഞ്ഞു. അക്കാദമിക് കോഡിനേറ്റർ ജാനിഷ് മദനി പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെ എൻ എം പെരുമണ്ണ ശാഖ പ്രസിഡണ്ട് മൂസക്കോയ, മാങ്കാവ് മണ്ഡലം വൈസ് പ്രസിഡണ്ട് എ സി ആലി, നാലാം വാർഡ് മെമ്പർ റംല എം കെ, പത്താം വാർഡ് മെമ്പർ വി പി കബീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

“ധാർമിക പരിരക്ഷയ്ക്ക് കരുതലിന്റെ കൈത്താങ്ങ്” എന്ന വിഷയത്തെ ആസ്പദമാക്കി അലി ഷാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി

വയനാട് ചൂരൽമല TDRF ൻറെ കീഴിൽ ബെയ്ലി പാല നിർമ്മാണ രംഗത്തും മറ്റു സേവനരംഗത്തും നിസ്വാർത്ഥമായ സേവനം കാഴ്ചവച്ച KNM പെരുമണ്ണ ശാഖ ജോയിൻ സെക്രട്ടറി അഷ്റഫിനെ ആദരിച്ചു. അധ്യാപികമാരായ സഫീന എസ്. വി, സബീന എൻ. സി, ബാസിമ എം , നഫീസ ടി. പി MGM പെരുമണ്ണ ശാഖ പ്രസിഡണ്ട് റഷീദ കെ ഇ പങ്കെടുത്തു പിടിഎ പ്രസിഡണ്ട് ഷറഫുദ്ദീൻ കെ ഇ കൃതജ്ഞത രേഖപ്പെടുത്തി