കുട്ടമ്പൂർ : ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുട്ടമ്പൂർ ലക്ഷംവീട് കിണർ ഉൽഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. മോഹനൻ അധ്യക്ഷതവഹിച്ചു. കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം.ഷാജി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി:നിഷ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി. രാജേഷ്, ചേളന്നൂർ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, ജോയിന്റ്: ബി ഡി ഒ അഭിനേഷ്, കെ. കെ. ലോഹിതാക്ഷൻ, എ.കെ.അഹമ്മദ് മാസ്റ്റർ,പ്രഭാകരൻ അമ്പാടി, പി.കെ.രമണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കാക്കൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ കേയക്കണ്ടി ഷംന ടീച്ചർ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ ഒ.കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.