തേഞ്ഞിപ്പലം: വിദ്യാഭ്യാസ രംഗത്തെ മലബാറിനോടുള്ള വിവേചനം ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിലും യാഥാര്‍ഥ്യമാണെന്ന് മലബാര്‍ എജുക്കേഷന്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ചരിത്രപരമല്ലെന്നും ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ വിവേചനവും കാഴ്ചപ്പാടില്ലായ്മയും കാരണമാണ്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് നെഗറ്റീവ് ജനസംഖ്യാ വളര്‍ച്ചയുള്ള പ്രദേശങ്ങളില്‍ മാത്രമാണ്.
മലബാറില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങളുടെയും, കോഴ്‌സുകളുടെയും അഭാവം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങളെ തടയുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം കടുത്ത ലിംഗവിവേചനത്തിന് കാരണമാകുന്നുണ്ട്. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളെജ് എന്ന പ്രഖ്യാപനം മലബാറില്‍ പ്രാവര്‍ത്തികമായിട്ടില്ല.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലബാര്‍ എജുക്കേഷന്‍ മൂവ്‌മെന്റും, സി എച്ച് മുഹമ്മദ് കോയ ചെയറും സംയുക്തമായി സംഘടിപ്പിച്ച മലബാര്‍ എജുക്കേഷന്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിനത്തില്‍ ഡോ. ടി മുഹമ്മദ് സലീം, ഡോ. മുഹമ്മദുണ്ണി അലിയാസ് മുസ്തഫ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
പാനല്‍ ഡിസ്‌കഷനില്‍ അബ്ദുല്‍ ല്ത്തീഫ് നഹ, ഖാദര്‍ പാലാഴി, എന്‍ പി ജിഷാര്‍, അലവിക്കുട്ടി, കെ പി സഫീന, പി വി ജീജോ, എന്‍ കെ ഹാഷിം, പ്രഫ. കെ എ നാസര്‍, അക്ഷയ്കുമാര്‍, ഡോ. മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.