കോഴിക്കോട്: കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ സർഗമേള ഞായറാഴ്ച(01.12.202) മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്‌കൂളിൽ വെച്ച് രാവിലെ 9മണി മുതൽ നടക്കും. അൻപതിലധികം മത്സര ഇനങ്ങളിലായി ആയിരത്തോളം കലാപ്രതിഭകൾ സർഗ്ഗമേളയിൽ അണിനിരക്കും.
കോഴിക്കോട് സൗത്ത് ജില്ലകളിലെ വിവിധ മണ്ഡലം കോംപ്ലക്സുകളിൽ നിന്നായി ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് ജില്ലാ സർഗ്ഗമേളയിൽ മാറ്റുരയ്ക്കുന്നത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകൻ എ.കെ അഭിലാഷ് സർഗമേള ഉദ്ഘാടനം ചെയ്യും.
എം.ടി അബ്ദുസ്സമദ് സുല്ലമി അവാർഡ്ദാനം നിർവ്വഹിക്കും. എ.പി കുഞ്ഞാമു, സി.മരക്കാരുട്ടി, വളപ്പിൽ അബ്ദുസ്സലാം,ജുനൈദ് സലഫി, പി.എം അബ്ദുസ്സലാം മാസ്റ്റർ, അബ്ദുല്ലത്തീഫ് മാസ്റ്റർ, ശമൽ പൊക്കുന്ന്, കെ.മുഹമ്മദ് കമാൽ, സെല്ലു അത്തോളി എന്നിവർ പങ്കെടുക്കും.