മാപ്പിളകലാ അക്കാദമി എം. ടി. അനുസ്മരണം സംഘടിപ്പിച്ചു

Malappuram

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കാലത്തിന്റെ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ചു. അക്കാദമിയില്‍ നടന്ന അനുസ്മരണം ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, അക്കാദമി ട്രഷററും കൊണ്ടോട്ടി തഹസില്‍ദാറുമായ അലി കെ., ഫൈസല്‍ എളേറ്റില്‍, ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി., പക്കര്‍ പന്നൂര്‍, റഹീന കൊളത്തറ, രാഘവന്‍ മാടമ്പത്ത്, പി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.