ലഹരി വിപത്തിനെതിരെ ജാഗ്രത നീക്കങ്ങളുമായി ആരാമ്പ്രം പന്ത്രണ്ടാം വാർഡ് വനിത കൂട്ടായ്മ

Kozhikode

കുന്ദമംഗലം: ലഹരി കുറ്റകൃത്യങ്ങൾ നാടെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിൽ കുടുംബ സുരക്ഷ ലക്ഷ്യമാക്കി ആരാമ്പ്രം 12ാം വാർഡ് വനിത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരാമ്പ്രം ഗവ: യു.പി. സ്ക്കൂളിൽ ലഹരി വിരുദ്ധ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കുന്ദമംഗലം എസ്. എച്ച്.ഒ കിരൺ ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സോഷ്മ സുർജിത്ത് അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് ആരാമ്പ്രം , എൻ. ഖാദർ മാസ്റ്റർ , ശുക്കൂർ കോണിക്കൽ , ചോലക്കര വിജയൻ , അബു കുറ്റി ഓയത്തിൽ , സഫിയ മുഹമ്മദ് , റുഖിയ അസീസ് പ്രസംഗിച്ചു. വാർഡിലെ മുഴുവൻ വീടുകളിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ജാഗ്രത ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു.