പാട്ട ഭൂമി പണം കൊടുത്തു വാങ്ങാനുള്ള മന്ത്രിസഭയുടെ തീരുമാനം നിയമവിരുദ്ധം. LDF സർക്കാർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ, വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. 2025 ഫെബ്രു 5 ന് നടന്ന ഉന്നതതല യോഗത്തിൻ്റെ മിനുട്സ് പ്രകാരം പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന പാട്ട ഭൂമിക്ക് പൊന്നും വില കൊടുക്കാൻ നിർദ്ദേശിച്ചത് മുഖ്യമന്ത്രി. മന്ത്രിസഭയിലെ ഭൂരിപക്ഷമുപയോഗിച്ച് നിയമവിരുദ്ധമായി മാഫിയകൾക്കനുകൂലമായി എടുത്ത തീരുമാനം. CPI യുടെ മുന്നണി അംഗത്വം ലജ്ജാകരമായി തുടരുന്നു എന്ന് മാത്രം. മന്ത്രി കെ. രാജൻ വാദിച്ചത് നിയമത്തിൽ തനിക്കുള്ള ബോധ്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്ന് കരുതുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും എന്തിൻെറ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ തോട്ടം നടത്തിപ്പുകാർക്ക് വേണ്ടി തീരുമാനങ്ങളെ അട്ടിമറിക്കുന്നതെന്ന് പകൽ പോലെ വ്യക്തമായിരിക്കുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് പാട്ടക്കാരായ തോട്ടം നടത്തിപ്പുകാർക്കെതിരെ വയനാട് ജില്ലാ കലക്ടർ മേഘശ്രീ ബത്തേരി കോടതിയിൽ ഫയൽ ചെയ്ത കേസ് നിലനിൽക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെയും, വ്യവസായ മന്ത്രി പി.രാജീവിൻ്റെയും നേതൃത്വത്തിൽ ഘടകകക്ഷി CPI യുടെ പ്രതിനിധിയായ റവന്യു മന്ത്രി കെ. രാജൻ്റെ നിയമപരമായ ഇടപെടലിനെ നിഷ്പ്രഭമാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ നിർദ്ദേശം മന്ത്രിസഭയുടെ തീരുമാനമായി വന്നിട്ടുള്ളത്. നടപ്പിലാകുന്ന പക്ഷം കേരള ഭരണത്തെ നിയന്ത്രിക്കുന്നത് നിലനിൽക്കുന്ന നിയമങ്ങളല്ല മറിച്ച് സോഷ്യൽ ഡെമോക്രാറ്റുകളായി അധ:പതിച്ച പാർട്ടികളുടെയും അവരുടെ നേതാക്കന്മാരുടെ സ്ഥാപിത താൽപര്യങ്ങളെയും ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തെയും അടിസ്ഥാനപ്പെടുത്തിയാണ് എന്ന് വ്യക്തമാവും. ഇത് കേരള ജനതക്കെതിരായ തീരുമാനമായി ചരിത്രം രേഖപ്പെടുത്തും. വ്യാപകമായ പ്രതിഷേധം ഉയർത്തിയ തീരുമാനം കോടതിയിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നാണറിയുന്നത്.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പി.എം. ജോർജ്ജ്, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനന്ദ് ; ജില്ലാ കമ്മിറ്റി അംഗങ്ങൾ എം.കെ. ഷിബു, കെ. പ്രേംനാഥ്, കെ.ജി. മനോഹരൻ,