കെ എൻ എം മർക്കസുദ്ദഅവാ പാനൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം നടത്തി

Kannur

പാനൂർ: കെ എൻ എം മർക്കസുദ്ദഅവാ പാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മണിലാൽ ഉദ്ഘാടനം ചെയ്തു.

കെ എൻ എം മർക്കസുദ്ദഅവാ പാനൂർ മണ്ഡലം പ്രസിഡണ്ട് ബാണോത്ത് അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജാഫർ വാണിമേൽ ഇഫ്താർ സന്ദേശം നൽകി. പ്രേമാനന്ദ് ചമ്പാട്, ഹനീഫ മഠത്തിൽ, കെ എൻ എം മർകസുദ്ദഅവാ പാനൂർ മണ്ഡലം സെക്രട്ടറി എൻ കെ ഉമ്മർ, സാജിം ചമ്പാട് എന്നിവർ പ്രസംഗിച്ചു.