നാഷണൽ കോളേജ് വിദ്യാർത്ഥികൾ മൈക്രോബയോളജിസ്റ്റ് സൊസൈറ്റി ഓഫ്ഇന്ത്യയുടെ ബസ്റ്റ്സ്റ്റുഡന്‍റ് അവാർഡ്നേടി

Thiruvananthapuram

തിരുവനന്തപുരം: മൈക്രോ ബയോളജിസ്റ്റ് സൊസൈറ്റി ഓഫ്ഇന്ത്യ അക്കാഡമിക മികവിന് വിധശാസ്ത്ര വിഷയങ്ങളിൽ ഏർപ്പെടുത്തിയ ബസ്റ്റ്സ്റ്റുഡൻറ് അവാർഡ് നാഷണൽ കോളേജ്വിദ്യാർത്ഥികളായ ദേവിക മോഹൻ, ചന്ദന. എ.എസ്, ദേവി എസ് നന്ദന, ദേവിക. എസ്.ആർ എന്നിവര്‍ കരസ്ഥമാക്കി.

ഇവരെ കോളേജിൽ നടന്നചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. എസ്.എ. ഷാജഹാൻ ആദരിച്ചു. ബോട്ടണിവകുപ്പു മേധാവിഡോ. അനീറ്റ. എസ്, ബയോകെമസ്റ്ററി മേധാവി രാഖി വി .ആർ എന്നിവർ ചടങ്ങല്‍ സംബന്ധിച്ചു.