ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ചും ധർണയും സംഘടിപ്പിച്ചു

Kozhikode

ചേളന്നൂർ :- വിവിധ ആവശ്യങൾ ഉന്നയിച്ച് കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന കേരളത്തിലെ ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേളന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേളന്നൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. DCC വൈ: പ്രസിഡൻ്റ് പി.പി. നൗഷീർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

ചേളന്നൂർ 8/2 അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ചിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്യാംകുമാർ, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ഗൗരി പുതിയോത്ത് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ സ്ത്രീകളുൾപ്പടെ നിരവധി പേർ പങ്കെടുത്തു.