K-Smart: സ്വന്തമായി ലോഗിൻ ഉണ്ടാക്കാം

News

2025 ഏപ്രിൽ മുതൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും; മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എന്നിവിടങ്ങളിൽ K-SMART Application നിലവിൽ വന്നിരിക്കുകയാണല്ലോ. പൊതുജനങ്ങൾക്ക് എല്ലാത്തരം അപേക്ഷകളും പരാതികളും ഇനിമുതൽ സിറ്റിസൺ ലോഗിനിൽ നിന്നും online ആയി മാത്രമേ സമർപ്പിക്കാൻ കഴിയുകയുള്ളൂ.

വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും തദ്ദേശ ഭരണ സ്ഥാപന ഓഫീസുകളിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. (Except for RTI applications – RTI applications can be submit either by online or direct at Office)

K-Smart ൽ സ്വന്തമായി ലോഗിൻ ഉണ്ടാക്കാൻ പഠിക്കാം.

ആധാർ നമ്പറും ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള Mobile ഫോണും കൈവശം ഉണ്ടെങ്കിൽ ആർക്കും സിറ്റിസൺ ലോഗിൻ ഉണ്ടാക്കാം.

ksmart.lsgkerala.gov.in

K-SMART website open ചെയ്യുക.
Register >> Citizen Registration തിരഞ്ഞെടുക്കുക.

ആദ്യമായി ഒരു declaration ചോദിക്കുന്നതാണ്. Declaration tick ചെയ്ത് Proceed ചെയ്യുക.

Login create ചെയ്യാൻ രണ്ട് option ഉണ്ട്.

  1. Register with Aadhaar Number
  2. Register with other method

Method 1.
Register with Aadhaar Number

ആധാർ നമ്പർ നൽകി OTP ജനറേറ്റ് ചെയ്യുക.

Registered Mobile നമ്പറിൽ വരുന്ന OTP നൽകി verification പൂർത്തീകരിക്കുക.

അപ്പോൾ വരുന്ന സ്ക്രീനിൽ ആധാറിലെ പേരും ഫോട്ടോയും വന്നിട്ടുണ്ടാവും.

Aadhaar website ൽ നിന്നും Phone number provide ചെയ്യാത്തതിനാൽ ആധാർ വെരിഫിക്കേഷന് ശേഷം K-SMART login create ചെയ്യുന്നതിനായി നിങ്ങളുടെ phone number, WhatsApp number, email ID എന്നിവ നൽകി OTP verify ചെയ്തു login creation പൂർത്തീകരിക്കാം.

ഇപ്പോൾ K-Smart ൽ Citizen Login തയ്യാറായി കഴിഞ്ഞു.

  • Citizen login create ചെയ്യുന്നതിനായി നിങ്ങൾ നൽകിയ phone number ആയിരിക്കും user ID.
  • Phone number ലേക്ക് വരുന്ന OTP ആയിരിക്കും password.
  • Home Page ൽ New Application എന്ന Service Menu ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷകളും പരാതികളും പഞ്ചായത്തിലേക്കും നഗര ഭരണ സ്ഥാപനങ്ങളിലേക്കും സമർപ്പിക്കാം.
  • My Applications എന്ന Service Menu വിൽ നിന്നും നിങ്ങൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ status ും further process അറിയാം.
  • അപേക്ഷ നൽകിയ ശേഷം എന്തെങ്കിലും ഫീസുകളോ, ഫൈനോ മറ്റോ അടവാക്കാനുണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്ക് അറിയിപ്പ് ലഭിക്കും. E-payment or UPI വഴി നിങ്ങൾക്ക് payment നടത്താം.
  • നിങ്ങളുടെ login ൽ നിന്നും തന്നെ certificates download ചെയ്യാം.
  • നിങ്ങളുടെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളും link ചെയ്താൽ (Link my building) single click ൽ തന്നെ എല്ലാ കെട്ടിടങ്ങളുടെയും Building Tax അടവാക്കാം.
  • ജനന മരണ വിവാഹ രജിസ്ട്രേഷൻ, കെട്ടിട നികുതി, building permit, വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലൈസൻസ്, പരാതികൾ, വിവരാവകാശ നിയപ്രകാരമുള്ള അപേക്ഷകൾ തുടങ്ങി ഒട്ടനവധി സവിശേഷതകളുമായാണ് K-SMART Launch ചെയ്തിട്ടുള്ളത്.
  • കൂടാതെ K-SMART Mobile App ും playstore ൽ ലഭ്യമാണ്.

ശ്രദ്ധിക്കുക

  1. ആധാർ updated ആയിരിക്കണം.
  2. കൊടുക്കുന്ന വിവരങ്ങൾ കൃത്യമായിരിക്കണം.
  3. ഓഫീസിൽ നേരിട്ടു പോകേണ്ടതില്ല.
  4. സേവനങ്ങൾ ഓൺലൈനിൽ അവരവരുടെ ലോഗിനിൽ മാത്രമേ ലഭിക്കുകയുള്ളൂ.
  5. വിദേശത്ത് ഉള്ളവർക്ക് Aadhaar OTP ലഭിക്കാത്തതിനാൽ PAN Card, Other documents ഉപയോഗിച്ച് Citizen Login create ചെയ്യാം.
  6. K-SMART login ചെയ്യാതെ തന്നെ home page ൽ quick certificates ൽ നിന്നും വിവിധ സർട്ടിഫിക്കറ്റുകൾ download ചെയ്യാവുന്നതാണ്.