തിരൂർ: തലക്കാട് പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ബാർ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.
തിരൂർ മണ്ഡലം ലഹരി നിർമാർജന സമിതി 21 ന് ബുധൻ 4 മണിക്ക് പഴയ വിശ്വാസ് തിയേറ്ററിൻ മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണ വിജയിപ്പിക്കുവാനും തീരുമാനിച്ചു. . മദ്യ ലഹരിക്ക് അടിമപ്പെട്ടവരുടെ അക്രമങ്ങൾക്ക് ഇരകളാകുന്നത് ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണ് .ഇതിനെതിരെ സ്ത്രീ സമൂഹം മുന്നിട്ടിറങ്ങണമെന്നും അറിയിച്ചു. നാടിൻ്റെ സ്വൈര്യ ജീവിതം തകർക്കുന്ന ബാർ ഹോട്ടൽ അടച്ചുപൂട്ടുന്നതുവരെ എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടു പിടിച്ച് സമരം ശക്തമാക്കാനും തീരുമാനിച്ചു.
ബി പി അങ്ങാടി കണ്ണംകുളത്ത് നടന്നതലക്കാട് പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ തിരൂർ മണ്ഡലം പ്രസിഡൻ്റ് എൻ.പി. ഷരീഫാ ബീവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡൻ്റ് ബാനുമോൾ കോട്ടത്തറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ഫാത്തിമ ബാർ വിരുദ്ധ സമര പരിപാടികൾ അവതരിപ്പിച്ചു.മുസ്ലീം ലീഗ് തലക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പി. സുലൈമാൻ മുഖ്യ പ്രഭാഷണം നടത്തി. ലഹരി നിർമാർജന സമിതി തിരൂർ മണ്ഡലം പ്രസിഡൻ്റ് പി. മുഹമ്മദ് എന്ന ബാവ ഹാജി, കോർഡിനേറ്റർ ജലീൽ തൊട്ടി വളപ്പിൽ , എം. നസീമ, സുഹറ വെള്ളേരി,ആർ. നസീബ, കെ.എം. അർസൽ, ഇ.പി. എ. ലത്തീഫ്, സി.കെ. നാസർ എന്നിവർ സംസാരിച്ചു.