തിരുവനന്തപുരം: വ്യാജ മോഷണ പരാതിയിൽ ബിന്ദുവിനെതിരെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ നടന്ന മാനസിക പീഡനവും വ്യക്തിഹത്യയും കേരള സമൂഹത്തെ നാണിപ്പിക്കുന്നതാണെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും, ലോഹ്യ കർമ്മ സമിതി അഖിലേന്ത്യ പ്രസിഡന്റുമായ മാന്നാനം സുരേഷ് പ്രസ്താവിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കളങ്കം ചാർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരെ കർശനമായി നിയന്ത്രിക്കണമെന്നും, ഇവർക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.
സാമൂഹ്യ രംഗത്ത് ഇന്ന് യുവാക്കളുടെയും വിവാഹികളുടെയും ഹരമായി മാറിയ വേടനെതിരെയുള്ള ഗൂഢാലോചനയും, വേടന്റെ സംഗീത നിശകളിൽ കൂടുതൽ യുവതി യുവാക്കാളും ബഹുജനങ്ങളും പങ്കെടുക്കുന്നു ഇതിലൂടെ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും മറ്റും പരിപാടിയുടെ ക്രമീകരണങ്ങളും മറ്റും ഇന്റലിജൻസിന്റെ പ്രത്യേക ശ്രദ്ധ ചെലുപ്പിക്കണമെന്നും പ്രസിഡണ്ട് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.