കോഴിക്കോട് : നല്ല കേരളം പദ്ധതിക്ക് കീഴിൽ ലഹരിയില്ലാ നാട് ശാന്തിയുള്ള വീട് എന്ന സന്ദേശമുയർത്തി കെ.എൻ.എം മർകസുദ്ദഅവ ഹെൽപിംഗ് ഹാൻ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ കോഴിക്കോട് സിറ്റി മണ്ഡലത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സ്നേഹസന്ദേശ യാത്ര കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കൊട്ടാരം റോഡ് ജംഗ്ഷനിൽ കെ.എൻ. എം സംസ്ഥാന കൗൺസിൽ അംഗം സിദ്ധീഖലി മാസ്റ്റർ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു.
ബോധവൽക്കരണ പ്രഭാഷണം , ഡോക്യുമെൻ്ററി പ്രദർശനം ,ലഘുലേഖ വിതരണം എന്നിവ സന്ദേശ യാത്രയുടെ ഭാഗമായി നടന്നു. ഇരുപതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റു വാങ്ങി യാത്ര കോഴിക്കോട് ബീച്ചിൽ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: പി.എം.ഹനീഫ് ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ റിഹാസ് പുലാമന്തോൾ , റസാഖ് മലോറം എന്നിവർ പ്രസംഗിച്ചു. സിറ്റി മണ്ഡലം പ്രസിഡണ്ട് ഉസ്മാൻ സിറ്റി , ജില്ലാ ട്രഷറർ ബി.വി മെഹബൂബ് , മണ്ഡലം സെക്രട്ടറി അഹമ്മദ് കോയ, അസ്ക്കർ കുണ്ടുങ്ങൽ,സഫറുള്ള , റഹീം കുണ്ടുങ്ങുൽ,സലീംഇടിയങ്ങര, അസീസ് തുടങ്ങിയവർ സന്ദേശ യാത്രക്ക് നേതൃത്വം നൽകി.