കൊല്ലം: പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജിലെ എഞ്ചിനീയറിംഗ്/ ഡിപ്ലോമ പഠനത്തിന് സ്പോര്‍ട്സ് ക്വാട്ടയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്സി, തത്തുല്യ പരീക്ഷ പാസായ സബ്ജില്ലാ, ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ കായിക ഇനങ്ങളില്‍ (അത്’ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, കബഡി, ഖോ-ഖോ, ഹാന്‍ഡ് ബോള്‍, ടേബിള്‍ ടെന്നീസ്, ബാഡ്മിന്‍റണ്‍, ചെസ്സ്, വടം വലി, നെറ്റ് ബോള്‍) പങ്കെടുത്ത് മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്. സ്പോര്‍ട്സ് ക്വോട്ടാ തെരഞ്ഞെടുപ്പ് മെയ് 29 ന് രാവിലെ 10 മണിക്ക് കോളേജില്‍ വെച്ച് സംഘടിപ്പിക്കും. പ്രസ്തുത ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം സൗജന്യമാണ്. കൂടാതെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്കോളര്‍ഷിപ്പുകളോടെ പഠനം പൂര്‍ത്തിയക്കുവാനും അവസരം ഉണ്ട്. അപേക്ഷിക്കുന്നതിന് www.ukfcet.ac.in/sportsquota.php എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 7994567155, 9567478179, 9526109997 എന്ന നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 27.
