ഗുസ്തി താരങ്ങളുടെ പോരാട്ടത്തില്‍ അണിചേരണം: തനിമ കലാ സാഹിത്യ വേദി

കോഴിക്കോട്: രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ തെരുവില്‍ നീതിക്കായി പോരാടുമ്പോഴും അക്രമികള്‍ക്ക് കാവലിരിക്കുന്ന ഭരണകൂടത്തെ പാഠം പഠിപ്പിക്കാന്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് തനിമ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിനായി പൊരുതി നേടിയ പുരസ്‌കാരങ്ങള്‍ വരെ ഉപേക്ഷിക്കേണ്ടി വരുന്ന ഗതികേട് ഇന്ത്യക്കാരെ നാണം കെടുത്തുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ്ടി കെ അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. ബാബു സല്‍മാന്‍, നസീബ ബശീര്‍, റിയാസ് കുറ്റിക്കാട്ടൂര്‍, സലാം കരുവമ്പൊയില്‍, ഡോ. ശറഫുദ്ദീന്‍ കടമ്പോട്ട്, അശ്‌റഫ് വെള്ളിപറമ്പ്, ബശീര്‍ പൊറ്റശ്ശേരി, […]

Continue Reading