താനൂര്‍ ദുരന്തം; ബോട്ടുടമ അറസ്റ്റില്‍
കോഴിക്കോട്: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമ അറസ്റ്റില്‍. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസറാണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നുമാണ് നാസറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബോട്ടപകടം നടന്ന ഉടനെ നാസര്‍ ഒളിവില്‍ പോയിരുന്നു. നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. നേരത്തെ നാസറിന്റെ മൊബൈല്‍ ഫോണും വാഹനവും കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു. വാഹനപരിശോധനക്കിടെ പാലാരിവട്ടം പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ […]
Continue Reading