അഴിമതിയില്‍ ഡോക്ടറേറ്റുള്ള കേരള മുഖ്യമന്ത്രിയില്‍ നിന്ന് നീതി കിട്ടില്ല: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: സ്വജനപക്ഷവാദത്തിലും അഴിമതിയിലും വഞ്ചനയിലും ധൂര്‍ത്തിലും ഡോക്ടറേറ്റുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നീതി കിട്ടാന്‍ പോകുന്നില്ലെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്. ചരിത്രത്തിലില്ലാത്ത വിധം നികുതിഭാരത്തിലും വിലക്കയറ്റത്തിലും പൊറുതിമുട്ടി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനങ്ങളെ ദുരിതത്തിലാക്കി സാമ്പത്തിക പ്രതിസന്ധി പ്രചരിപ്പിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആര്‍ഭാടങ്ങള്‍ക്ക് പണം ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണിതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. 15 ശതമാനം കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ദീര്‍ഘകാലമായി പിടിച്ചുവെച്ച പെന്‍ഷന്‍ […]

Continue Reading