About Us

ഒരിക്കല്‍,

നേരും നുണയും കുളിക്കാന്‍ പോയി. കുളക്കരയിലെത്തിയ അവര്‍ വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് വെള്ളത്തിലേയ്ക്ക് എടുത്തുചാടി. 
സ്‌നാന ലഹരിയില്‍ എല്ലാം മറന്ന നേര്, സമയം കടന്നുപോയതറിഞ്ഞില്ല. സാവകാശം കരയില്‍ തിരികെയെത്തിയ നേര് ഒരു യാഥാര്‍ത്ഥ്യം മനസ്സിലാക്കി. തന്‍റെ വസ്ത്രങ്ങള്‍ നഷ്ടമായിരിക്കുന്നു. അവിടെ അവശേഷിക്കുന്നത് നുണയുടെ വേഷഭൂഷാതികള്‍ മാത്രം. നേരിന്‍റെ കുപ്പായവുമണിഞ്ഞ് നുണ ഇതിനകം തന്‍റെ ദൗത്യം ആരംഭിച്ചിരുന്നു. അങ്ങിനെ സത്യത്തിന്‍റെ വേഷഭൂഷാതികള്‍ ചമഞ്ഞ് അസത്യം നാട് നിറഞ്ഞു. നഗ്‌ന ദേഹവുമായി സത്യം മറഞ്ഞിരിക്കുകയാണ്.
വര്‍ത്തമാനകാല സമൂഹം നേരിടുന്ന ആന്തരിക വൈരുധ്യത്തെ വിശദമാക്കാനാണ് മേല്‍ കഥ ഇവിടെ ഉദ്ധരിച്ചത്. നിരന്തരം നവീകരിക്കപ്പെടുന്ന കണ്ണടകള്‍ക്കും കാഴ്ചയെ അര്‍ത്ഥമുള്ളതാക്കി മാറ്റുവാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ആമുഖമായി പങ്ക് വെയ്ക്കുന്നു. ഈ അവബോധത്തില്‍ നിന്നുണ്ടായ ചില തോന്നലുകളാണ് മാധ്യമരംഗത്തെ ദീര്‍ഘ പരിചയത്തിലൂടെ കൈവരിച്ച അറിവ് വേറിട്ട രീതിയില്‍ അവതരിപ്പിക്കുവാന്‍ ഞങ്ങളെ ധൈര്യപ്പെടുത്തുന്നത്. 

ഒരു ശ്രമമാണ്. 

നന്മയുള്ള ഒരു ഉദ്യമം. ദൃശ്യ, അച്ചടി, ശബ്ദ മാധ്യമ രംഗത്തെ അനുഭവങ്ങള്‍ ഒരു പ്ലാറ്റ് ഫോമില്‍ ഒന്നിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തിയിലൂടെ സ്വാംശീകരിച്ച ജ്ഞാനം മനുഷ്യോന്മുഖമായി ഉപയോഗിക്കുകയെന്നാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
സത്യസന്ധമായ ഇടപെടലുകള്‍ക്ക് ശേഷിയുള്ള ഒരു എഡിറ്റോറിയല്‍ സംഘമാണ് ഞങ്ങളുടേത്. മാധ്യമരംഗത്ത് മാത്രമല്ല അനുബന്ധ മേഖലകളിലും വൈദഗ്ധ്യം തെളിയിച്ചവര്‍ ഈ കൂട്ടത്തിലുണ്ട്.

കെ കെ മുസ്തഫ, 
എം കെ രാമദാസ്,
കെ കെ സുരേന്ദ്രന്‍,
പി ബി വിജയഭാസ്‌കര്‍,
എസ് പ്രദീപ്,
ടി ശശികുമാര്‍, 
ഉണ്ണിക്കൃഷണന്‍ വര്‍ക്കല,
അഷറഫ് ചേരാപുരം, 
എം പി നഫീല്‍,
തുടങ്ങിയവരടങ്ങിയ പത്രാധിപ സമിതിയാണ് നാട്ടുവര്‍ത്തമാനത്തിന്‍റെ ശേഷി.