പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു

ഇടുക്കി: പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവല്‍ ജഗദീഷ് ഭവന്‍ ജഗദീഷ് – ശാരദാ ദമ്പതികളുടെ മകള്‍ അതുല്യ (10) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി പനി കൂടുതലായതിനെ തുടര്‍ന്ന് തിരികെ ആശുപത്രിയില്‍ കൊണ്ടുവരികയും പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Continue Reading