ആരാധനകൾ അകക്കാമ്പറിഞ്ഞ് നിർവ്വഹിക്കുക: ലുഖ്മാൻ പോത്തുകല്ല്
ജിദ്ദ: ആരാധനകൾ അകക്കാമ്പറിഞ്ഞ് നിർവഹിക്കുമ്പോഴാണ് അതിന്റെ മാധുര്യം അനുഭവിക്കാൻ സാധിക്കുന്നത് എന്നും പ്രകടനപരത ആരാധനകളുടെ അന്ത:സത്ത നഷ്ടപ്പെടുത്തുമെന്നും എം. എസ്. എം സംസ്ഥാന വൈസ് പ്രസിഡണ്ടും യുവ പ്രഭാഷകനുമായ ലുഖ്മാൻ പോത്തുകല്ല് അഭിപ്രായപെട്ടു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയിലെ പ്രതിവാര പ്രഭാഷണത്തിൽ, ‘അകക്കാമ്പറിഞ്ഞുള്ള നിർവ്വഹണം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനകളുടെ ലക്ഷ്യം, ദൈവസ്മരണ നിലനിർത്തുന്നതോടൊപ്പം നല്ല മനുഷ്യനായി ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ്. ആരാധനകൾ കൃത്യതയോടെ അതിന്റെ ഉള്ളറിഞ്ഞ് നിർവ്വഹിക്കുമ്പോഴാണ് ഓരോ ആരാധനകളുടെയും ലക്ഷ്യം നേടാൻ സാധിക്കുകയുള്ളു. […]
Continue Reading