മമ്മസ്രയില്ലത്ത്-തെരുവത്തുവീട്ടിൽ കുടുംബത്തിലെ 5 തലമുറകളുടെ സംഗമം നടത്തി

ചാവക്കാട്: മമ്മസ്രയില്ലത്ത്-തെരുവത്തുവീട്ടിൽ കുടുംബത്തിലെ 5 തലമുറകളുടെ വിപുലമായ സംഗമം സംഘടിപ്പിച്ചു. 1915 ലെ മമ്മസ്രയില്ലത്ത് ഇയ്യാത്തു- തെരുവത്തു വീട്ടിൽ മൊയ്ദുണ്ണി ദമ്പതിമാരുടെ കുടുംബ പരമ്പരയാണ് ഒന്നിച്ചത്. കുടുംബകാരണവർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള വൻ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ പരിപാടിയിൽ മുതിർന്നവരെ ആദരിച്ചു. ഔദ്യോഗിക ഗീതം ലോഞ്ചിങ് അബ്ദുൽറഷീദ് നിർവഹിച്ചു. കുടുംബ പുസ്തകം പ്രകാശനം ചെയ്തു. കലാവിരുന്നും സമ്മാനദാനവും നടത്തി. ഹാരിസ്, സിറാജ്, ആരിഫ്, ജമീല, മുഹമ്മദലി, മുഹ്സിൻ തുടങ്ങിയവർ സംസാരിച്ചു.

Continue Reading