ആരോഗ്യ മേഖലയുടെ പോരായ്മകൾ പരിഹരിക്കാൻ കൂട്ടായ പ്രയത്നം വേണമെന്ന്ഐ എം ബി സംസ്ഥാന സംഗമം
കോട്ടക്കൽ: നീതി ആയോഗ് ആരോഗ്യ സൂചികയിൽ കേരളത്തിന്റെ പിന്നാക്കാവസ്ഥക്കുള്ള കാരണങ്ങൾ കണ്ടെത്തുകയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ രംഗത്തെ മികവിനു വേണ്ടി പരിശ്രമിക്കണമെന്നും കെ എൻ എം ഹെൽത്ത് വിങ് ഐ എം ബി സംസ്ഥാന സംഗമം ആവശ്യപ്പെട്ടു. വീട്ടിലെ പ്രസവം, പ്രതിരോധ കുത്തിവെപ്പുകൾ ക്കെതിരെയുള്ള പ്രചാരണങ്ങൾ, വ്യാജ ചികിത്സകൾ എന്നിവ മാതൃശിശു മരണ നിരക്കുകൾ വർദ്ധിക്കാനും ആരോഗ്യ സൂചിക താഴേക്ക് കൊണ്ടുപോകാനും കാരണമായിട്ടുണ്ട്. മലയാളികളുടെ അഭിമാനമായിരുന്ന കേരള മോഡൽ ആരോഗ്യരംഗത്തെ തകർക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. […]
Continue Reading