വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

ദോഹ: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ഖത്തറിലാണ് മലയാളി ബാലിക മരിച്ചത്. ഖത്തറിലെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് ജന്നാ ജമീല എന്ന ഏഴു വയസ്സുകാരി മരിച്ചത്. കോഴിക്കോട് അരീക്കാട് വലിയപറമ്പില്‍ മുഹമ്മദ് സിറാജ്-ഷബ്‌നാസ് ദമ്പതികളുടെ മകളാണ് ജന്നാ ജമീല. കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ മുഹമ്മദ്.

Continue Reading