ഹജ്ജ് കോൺഫറൻസ്: ഡോ.ഹുസൈൻ മടവൂർ ജിദ്ദയിലെത്തി

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ മേൽ നോട്ടത്തിൽ നാലാമത് അന്താരാഷ്ട്ര ഹജ്ജ് ഉംറ കോൺഫറൻസിലും എക്സ്പോയിലും പങ്കെടുക്കാനായി പ്രമുഖ ഇന്ത്യൻ പണ്ഡിതൻ ഡോ.ഹുസൈൻ മടവൂർ ജിദ്ദയിലെത്തി. എൺപതിലധികം രാജ്യങ്ങളിൽ നിന്നുള് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. ജിദ്ദയിലെ സൂപ്പർഡോം സ്റ്റേഡിയത്തിൽ അമ്പതിനായിരം ചരുരശ്ര മീറ്ററിൽ ഒരുക്കിയ പ്രദർശനം ഒരു ലക്ഷം ആളുകൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നാല് ദിവസത്തെ പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള മന്ത്രിമാർ, അംബാസിഡർമാർ, ഹജ്ജ് വകുപ്പ് മേധാവികൾ, ഇസ്ലാമിക പണ്ഡിതന്മാർ തുടങ്ങിയവർ പങ്കെടുക്കും. […]

Continue Reading