അപവാദ പ്രചരണങ്ങളുടെ പേരിൽ സിനിമാ വ്യവസായത്തെ തകർക്കരുത്: ബാലകൃഷ്ണൻ ചളവറ
പാലക്കാട് : അപവാദ പ്രചരണങ്ങളുടെ പേരിൽ സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ, ടെക്നീഷ്യന്മാർ തുടങ്ങിയ നിരവധി പേരുടെ ജീവിതം തകർക്കുന്ന വിധത്തിൽ സിനിമാവ്യവസായത്തെ കൊണ്ടെത്തിക്കരുത് എന്ന് തേറാട്ടിൽ കോൺഗ്രസ് കലാസംസ്കാരിക വിഭാഗം സംസ്ഥാന പ്രസിഡന്റ് ബാലകൃഷ്ണൻ ചളവറ പറഞ്ഞു. നിരവധി പേരാണ് സിനിമാ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നത്. സാമ്പത്തിക പരാധീനതകൾക്കിടയിൽ കൂടിയും സിനിമയെ നെഞ്ചിലേറ്റുന്നവരാണ് ഏറെയും. അവരെ വഴിയാധാരമാക്കരുത് അദ്ദേഹം കൂട്ടിച്ചേർത്തു.
Continue Reading