പലസ്തീന്‍ കൂട്ടക്കുരുതി; ഇസ്രായേലുമായുള്ള നയതന്ത്രം വിഛേദിക്കണം: കെ.എന്‍.എം മര്‍കസുദഅവ

കോഴിക്കോട് : പലസ്തിന്‍ ജനതയെ കൊന്നൊടുക്കി രക്തദാഹം തീര്‍ക്കുന്ന ആഗോള കുറ്റവാളി ബെഞ്ചമന്‍ നെതന്യാഹ്യവിനെയും ഇസ്രായേലിനെയും ഒറ്റപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. യാതൊരു പ്രകോപനവുമില്ലാതെ വിശുദ്ധ റമദാനിന്റെ രാപ്പകലുകളില്‍ പലസ്തീനില്‍ രക്തച്ചൊരുച്ചില്‍ നടത്തുന്ന സാഹചര്യത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പലസ്തീനിലെ കൊച്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹ്യവിനെ കുറ്റവിചാരണ ചെയ്ത് ശിക്ഷ വിധിക്കാര്‍ ലോക കോടതി തയ്യാറാവണം. […]

Continue Reading