Saturday, July 27, 2024

Cinema

ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ കഥ പറയുന്ന “സൂപ്പർ സ്റ്റാർ കല്യാണി” റിലീസിങ്ങിന് ഒരുങ്ങുന്നു

രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി ഓണം റിലീസിങ്ങിന് തയ്യാറാകുന്നു. ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡയാന ഹമീദ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത്‌ ബാബു, ശരൺ, ആതിര മാധവ്, ഗാധ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. ഗാനരചന രജീഷ്.വി രാജ.സംഗീതം സുരേഷ് കാർത്തിക്. ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ […]

എസ് എൻ സ്വാമി ചിത്രം “സീക്രട്ട്” നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ

മലയാളി പ്രേക്ഷകർക്ക് തന്റെ തിരക്കഥകളിലൂടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “സീക്രട്ട്” നാളെ മുതൽ തിയേറ്ററുകളിലേക്ക്. ധ്യാൻ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം സമ്മാനിക്കുന്ന ചിത്രമാണിത്. മോട്ടിവേഷണൽ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും എസ് എൻ സ്വാമി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കേരളത്തിലും ചെന്നൈയിലും സിനിമാ രാഷ്ട്രീയ പ്രവർത്തകർക്ക് വേണ്ടി നടന്ന പ്രിവ്യൂ ഷോകളിൽ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയാണ് ചിത്രം നാളെ തിയേറ്ററുകളിലേക്കെത്തുന്നത്‌. മലയാള സിനിമയിൽ […]

Food

ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ ചില പൊടിക്കൈകള്‍

ദോശമാവ് പുളിച്ച് പോവുന്നതാണ് പലരുടേയും പ്രശ്‌നം. ഇതിന പരിഹാരമായി ചില പൊടിക്കൈകള്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്. ദോശമാവ് ഒഴിച്ചു വെക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കുന്നതിന് ആദ്യം ശ്രദ്ധിക്കണം. കാരണം വെള്ളം പലപ്പോഴും ദോശമാവിനെ പുളിപ്പിക്കുന്ന പ്രക്രിയയിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ദോശമാവ് ഒരു ദിവസം കഴിഞ്ഞാല്‍ പുളിച്ച് പോവും. ദോശമാവില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിതപുളിയെ ഇല്ലാതാക്കും. എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ പാടില്ല. ഒരു നുള്ള് […]

Kerala

കയാക്കർമാർക്ക് സ്വാഗതമോതി ചാലിപുഴയിലെ വെള്ളം, മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം

പുലിക്കയത്ത് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു; നടൻ ബിനു പപ്പു മുഖ്യാതിഥിയായി കോഴിക്കോട്: തൂവെള്ള നിറത്തിൽ കുതിച്ചൊഴുകിയ ചാലിപുഴയിലെ വെള്ളം കയാക്കർമാർക്ക് സ്വാഗതമോതി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് വെള്ളിയാഴ്ച പുലിക്കയത്ത് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തതോടെ ഔപചാരിക തുടക്കമായി. ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിൽ ഫ്രീസ്റ്റൈൽ ഇനങ്ങളുടെ പ്രദർശനം വ്യാഴാഴ്ച നടന്നിരുന്നു. വൈറ്റ് വാട്ടർ കയാക്കിങ് മത്സരം മാത്രമായി പരിമിതപ്പെടുത്താതെ കോടഞ്ചേരിയിലെയും സമീപ […]

Gulf News

കനത്ത ചൂട്, യു എ ഇ യിൽ ജുമുഅ ഖുതുബയും നിസ്കാരവും പത്ത് മിനിറ്റിൽ ഒതുക്കണം

യു എ ഇ: കടുത്ത ചൂട് പരിഗണിച്ച് ഈ വെള്ളിയാഴ്ച മുതൽ (28/06/2024) ഒക്ടോബർ മാസം വരെ യു എ ഇയിലെ എല്ലാ പള്ളികളിലെയും ജുമുഅ ഖുതബയും നിസ്കാരവും പത്ത് മിനിറ്റിൽ അവസാനിപ്പിക്കണമെന്ന് യു എ ഇ ഔഖാഫ് പള്ളികളിലെ ഇമാമുമാർക്ക് നിർദേശം നൽകി. ഇതനുസരിച്ച് 01ഃ15 ന് ആരംഭിക്കുന്ന ജുമുഅ, നിസ്കാരമുൾപ്പെടെ 01ഃ25 ന് അവസാനിക്കും.

Follow Us

Cartoon

ntv recent

Advertisement

advertisement

കോളേജ് വിദ്യാര്‍ത്ഥി അമ്മയെയും സഹോദരനെയും കഴുത്തറുത്ത് കൊന്നു

ചെന്നൈ: കോളേജ് വിദ്യാര്‍ത്ഥി അമ്മയെയും ഇളയ സഹോദരനെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരില്‍ മൂന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിയായ നിതേഷാണ് (20) അമ്മ പത്മ (45), പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ സഞ്ജയ് (15) എന്നിവരെ രാത്രി ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊന്നത്. പഠനത്തില്‍ മോശമായതിന് നിരന്തരം ശകാരിച്ചതിന്റെ പേരില്‍ ആണ് വിദ്യാര്‍ത്ഥി അരും കൊല നടത്തിയത്. മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. അമ്മയോടായിരുന്നു പകയെങ്കിലും […]