കുരങ്ങുകള്‍ 67കാരനെ ആക്രമിച്ച് കൊലപ്പെടുത്തി
പട്‌ന: കുരങ്ങുകള്‍ 67കാരനെ ആക്രമിച്ച് കൊലപ്പെടുത്തി. ബിഹാറിലാണ് വാനരന്മാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 67കാരൻ മരിച്ചത്. മധുബനി ജില്ലയിലെ ഷാപൂരിലാണ് സംഭവം. കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടെയാണ് രാംനാഥ് ചൗധരി എന്ന വയോധികനെ ഇരുപതോളം വാനരന്മാർ കൂട്ടമായെത്തി ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ വാനരന്മാരെ ഓടിച്ചുവിട്ട് ചൗധരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റിരുന്നു. മധുബാനി സദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലയാളി വാനരന്മാരെ ഗ്രാമത്തില്‍നിന്ന് വേഗം പിടികൂടാന്‍ വനംവകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
Continue Reading