ബഹ്‌റൈന്‍ കെ എം സി സി കുറ്റിയാടി മണ്ഡലം കമ്മിറ്റിയുടെ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ചിറയില്‍ അഹ്മദ് ഹാജിക്ക്

കുറ്റിയാടി: ശഹീദ് നസ്രുദീന്‍ നാമധേയത്തിലുള്ള ബഹ്‌റൈന്‍ കെ എം സി സി കുറ്റിയാടി മണ്ഡലം കമ്മിറ്റി നല്‍കിവരുന്ന മൂന്നാമത് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ചിറയില്‍ അഹ്മദ് ഹാജിക്ക്. അഞ്ചിന് ഞായറാഴ്ച രാവിലെ 10 മണിക്ക് പെരുമുണ്ടശേരിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് പുരസ്‌കാരം കൈമാറും. നാട്ടിലുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും ഭാരവാഹികളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് ബഹ്‌റൈന്‍ കെ എം സി സി കുറ്റിയാടി മണ്ഡലം കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Continue Reading