യുവതിയേയും രണ്ട് മക്കളേയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി
പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയേയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് യുവാവിന്റെ പരാതി. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. ഷഫീറിൻ്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടിൽ നിന്ന് മക്കളെയും കൂട്ടിയിറങ്ങിയ ബാസില പട്ടാമ്പിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്.
Continue Reading