പുളിക്കയില്‍ തോമസിന്‍റെ മരണത്തില്‍ ദുരൂഹത; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യും
കോഴിക്കോട്: തോട്ടുമുക്കം പനംപ്ലാവില്‍ പുളിക്കയില്‍ തോമസ് എന്ന 36കാരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന്റെ പരാതി. നേരത്തെ സംസ്‌കരിച്ച മൃതദേഹം പരാതിയുടെ അടിസ്ഥാനത്തില്‍ പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യും. ലോറി ഡ്രൈവറായിരുന്ന പുളിക്കയില്‍ തോമസിന്റെ മൃതദേഹം നാളെയാണ് കല്ലറയില്‍ നിന്നും പുറത്തെടുക്കുക. വംബര്‍ നാലിനായിരുന്നു തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയില്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ സുഹൃത്തുക്കളുമായി സംഘര്‍ഷമുണ്ടായി എന്നും കാര്യമായി പരിക്കേറ്റിരുന്നെന്നും പ്രദേശവാസികള്‍ പിതാവിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവ് പൊലീസില്‍ പരാതി നല്‍കി. […]
Continue Reading