കോഫി പാർക്കിന് സ്ഥലം വാങ്ങുന്നതിന് ധനാനുമതി; സർക്കാരിനും കിഫ്ബിക്കും അഖിലേന്ത്യാ കാപ്പി കർഷക ഫെഡറേഷൻ സി എഫ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനം

Wayanad

കല്പറ്റ: കാപ്പി കർഷകരുടെ ഉന്നമനത്തിനായി വയനാട്ടിൽ സ്ഥാപിക്കുന്ന കാർബൺ ന്യൂട്രൽ കോഫി പാർക്കിന് സ്ഥലം വാങ്ങുന്നതിന് 8.91 കോടി രൂപ അനുവദിച്ച കേരള സർക്കാരിനെയും ധനാനുമതി നൽകിയ കിഫ്ബി യേയും അഖിലേന്ത്യാ കാപ്പി കർഷക ഫെഡറേഷൻ സി എഫ് എഫ് ഐ ജില്ലാ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.

കേരള രൂപീകരണത്തിന് ശേഷം ആദ്യമായാണ് കാപ്പിക്കർഷകരുടെ ഉന്നമനത്തിനായി പൊതുമേഖലയിൽ ഇത്തരം ഒരു പദ്ധതി സർക്കാർ നടപ്പിലാക്കുന്നത് . സമയബന്ധിതമായി ഇത് പൂർത്തീകരിക്കണമെന്നും നടത്തിപ്പിൽ കർഷക പ്രതിനിധികളെയും തൊഴിലാളി പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നും ഓരോ പഞ്ചായത്തിലും സഹകരണ അടിസ്ഥാനത്തിൽ കൃഷി വിപുലീകരിക്കുകയും വിളവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ജസ്റ്റിൻ ബേബി അധ്യക്ഷനായി. ജെയിൻ ആൻറണി, പി കെ സുരേഷ്, സി ജി പ്രത്യുഷ്, എ വി ജയൻ, ഡോക്ടർ ജോസ് ജോർജ് എന്നിവർ സംസാരിച്ചു.