രോഗം മാറാത്തതിലെ നിരാശയില്‍ വീട്ടമ്മ തീ കൊളുത്തി മരിച്ചു

തൃശൂര്‍: രോഗം മാറാത്തതിലെ നിരാശയില്‍ വീട്ടമ്മ ജീവനൊടുക്കി. തൃശൂർ മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂർ വീട്ടിൽ പവിത്രന്റെ ഭാര്യ രജനിയാണ് (56) വീട്ടിലെ ബാത്റൂമിൽ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. വിട്ടുമാറാത്ത തലവേദന രജനിയെ അലട്ടിയിരുന്നു. തലവേദനയ്‌ക്ക് നിരവധി ചികിത്സകള്‍ നടത്തിയിരുന്നു. എന്നാല്‍ രോഗം മാറാതിരുന്നത് രജനിയെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. തലവേദന മാറാത്തതിലുള്ള നിരാശയിലായിരുന്നു കുറച്ചുകാലമായി രജനി.

Continue Reading