സിദ്ധാര്‍ത്ഥിന്‍റെ മരണം: സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ വി സിക്ക് ഗവര്‍ണറുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിക്കാനിടയായ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത 33 എസ് എഫ് ഐ പ്രവര്‍ത്തകരെ തിരിച്ചെടുത്ത വൈസ് ചാന്‍സലറുടെ നടപടി റദ്ദാക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച വി.സിയുടെ നടപടി റദ്ദാക്കാനാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സസ്‌പെന്‍ഷന്‍ റദ്ദാക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും വി.സി പി.സി ശശീന്ദ്രനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ 31 പേരുടെയും രണ്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെയും […]
Continue Reading