വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യ മേഖലയില്‍ കുഴിബോംബ് കണ്ടെത്തി

മാനന്തവാടി: വയനാട് തലപ്പുഴയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ കുഴിബോംബ് കണ്ടെത്തി. തണ്ടര്‍ ബോള്‍ട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വാച്ചര്‍മാരാണ് പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ചില വസ്തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുകളാണെന്ന് മനസ്സിലായത്.

Continue Reading