തിരുന്നാവായ :കൈത്തകര പ്രദേശത്ത് നിന്ന് വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ കൈത്തക്കര കൂട്ടായ്മ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ. എസ് എസ്, യു.എസ് എസ്, വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർ, മികച്ച കർഷകർ, കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് ആദരിച്ചത്.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി.മുസ്തഫ ഉദ്ഘാടനം ചെയ്തു. അടിയാട്ടിൽ അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത്
മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.സീനത്ത് ജമാൽ, മെമ്പർ മുസ്തഫ പള്ളത്ത് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഹബീബ് വെട്ടൻ പ്രതിഭ സംഗമത്തിന് നേതൃത്വം നൽകി.കുഞ്ഞീൻ മച്ചിഞ്ചേരി, ഇടയത്ത് യൂസഫ് ഹാജി, കുന്നത്ത് കുഞ്ഞുമോൻ, പരപ്പാര മുസ്തഫ, അസിസ് കൈത്തക്കര, നാസർ തെറായി, റസാഖ് തിരുത്തി, അബ്ദുൽ മജീദ് പറമ്പിൽ എന്നിവർ സംസാരിച്ചു
