വീണ്ടും തെരുവുനായയുടെ ആക്രമണം: കാസര്‍ക്കോട് വൃദ്ധയെയേയും കൊല്ലത്ത് പത്തുവയസുകാരനേയും കടിച്ചുകീറി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. കാസര്‍കോട് വൃദ്ധയേയും കൊല്ലത്ത് പത്തുവയസുകാരനേയും തെരുവുനായകള്‍ കടിച്ചുകീറി. കാസര്‍കോട് ബേക്കലിലാണ് വൃദ്ധയെ തെരുവ് നായക്കൂട്ടം മേലാസകലം കടിച്ചു പറിച്ചത്. ഇന്ന് രാവിലെ ആറരയ്ക്കാണ് ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി 65 വയസുകാരി ഭാരതിയെ തെരുവ് നായക്കൂട്ടം ആക്രമിച്ചത്. ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുമ്പോള്‍ ചാടിവീണ തെരുവുനായ ഭാരതിയെ കടിച്ചുകീറുകയായിരുന്നു. ദേഹമാസകലെ കടിച്ച് പറിച്ചു. കൈകാലുകളിലും കഴുത്തിലും തലയിലും ഇവര്‍ക്ക് മുറിവുകളുണ്ട്. ആഴത്തിലുള്ള മുറിവുകളാണ് ഇവര്‍ക്കേറ്റത്. ഗുരുതര പരുക്കേറ്റ ഭാരതിയെ കാസര്‍കോട് […]

Continue Reading