ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മയാകണം പെരുന്നാള്‍: ഷിയാസ് സലഫി

ആലപ്പുഴ: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മയാകണം പെരുന്നാള്‍ സന്ദേശം നല്‍കുന്നതെന്ന് ഷിയാസ് സലഫി. കെ എന്‍ എം മര്‍ക്കസുദ്ദഅവ മണ്ഡലം കമ്മിറ്റി ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍ വിശ്വാസികള്‍ക്ക് ഖുതുബയിലൂടെ പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതം കൊണ്ട് ലോകത്തുള്ള ജനതക്ക് മാതൃക കാണിക്കുകയും ത്യാഗത്തിന്റെയും സഹനത്തിന്റെയും പാത പിന്തുടര്‍ന്ന് സമൂഹത്തിന് മുന്നില്‍ സത്യം പറഞ്ഞുവെന്നതിന്റെ പേരില്‍ വലിയ പരീക്ഷണങ്ങള്‍ നേരിടുകയും ചെയ്ത പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ഓര്‍മ പുതുക്കുന്ന വലിയ പെരുന്നാള്‍ ലോക സമൂഹം ആഘോഷിക്കുമ്പോള്‍ […]

Continue Reading