വളാഞ്ചേരി : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ ബണ്ണി ലീഡേഴ്‌സ് ഗാതറിങ്ങ് സംഘടിപ്പിച്ചു. വളാഞ്ചേരി ടി.ആർ.കെ യു.പി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന അസിസ്റ്റൻ്റ് കമ്മീഷണർ ടി.പി നൂറുൽ അമീൻ ഉദ്ഘാടനം നിർവഹിച്ചു. കെ. പി വഹീദ അധ്യക്ഷത വഹിച്ചു. ജില്ലാ കമീഷണർ വി.കെ.കോമളവല്ലി ആമുഖ പ്രഭാഷണവും ജില്ല സെക്രട്ടറി പി.ജെ അമീൻ മുഖ്യ പ്രഭാഷണവും നടത്തി. പി. ഷാഹിന , കൃഷ്‌ണകുമാർ പൊന്നാനി, പി. പ്രിയതല എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും 150 ഓളം ബണ്ണി ലീഡേഴ്‌സ് പങ്കെടുത്തു.
