കൗമാരം സര്‍ഗ്ഗവസന്തം തീര്‍ക്കുമ്പോള്‍… കടലിരമ്പം തീര്‍ത്ത് കാണികള്‍…
കോഴിക്കോട്: ആട്ടവും പാട്ടുമായി കലോത്സവ വേദികളില്‍ കൗമാര മാമാങ്കം തകര്‍ക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ജനകീയ ഉത്സവമായി ഏറ്റെടുത്തിരിക്കുകയാണ് കോഴിക്കോട്ടുകാര്‍. കലോത്സവത്തിന്റെ എല്ലാവേദികളും വന്‍ ജനപങ്കാളിത്തമാണുള്ളത്. വേദികളിലെല്ലാം ഇരിക്കാന്‍ സ്ഥലമില്ലാത്ത വിധം കാണികള്‍ നിറഞ്ഞു. കലാപ്രതിഭകള്‍ വേദിയില്‍ സര്‍ഗ്ഗവസന്തം സൃഷ്ടിക്കുമ്പോള്‍ കോഴിക്കോട്ടെയും മറ്റ് ജില്ലകളിലെയും ജനങ്ങള്‍ വേദിയിലേക്ക് പ്രവഹിക്കുകയാണ്. കലോത്സവം പ്രമാണിച്ച് കോര്‍പറേഷന് പരിധിയിലെ സ്‌കൂളുകള്‍ അവധിയായതും കാണികളുടെ പങ്കാളിത്തം കൂടാന്‍ ഇടയാക്കി. ഒന്നാം വേദിയില്‍ ഹയര്‍സെക്കന്ററി വിഭാഗം മാര്‍ഗംകളി അരങ്ങേറിയപ്പോള്‍ ഗ്രൗണ്ടില്‍ നില്‍ക്കാനിടമില്ലാത്തവിധം കാണികളായിരുന്നു. ചട്ടയും […]
Continue Reading