മാലിന്യസംസ്‌ക്കരണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ നിയമഭേദഗതി ഓഗസ്റ്റില്‍: എം ബി രാജേഷ്

കല്പറ്റ: സംസ്ഥാനത്തെ മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള നിയമഭേദഗതി ഓഗസ്റ്റില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പാസ്സാക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരള സോളിഡ് വേസ്റ്റ് മാനേജ്മന്റ് പ്രൊജക്ട്(കെഎസ്ഡബ്ല്യൂഎംപി) വയനാട്ടില്‍ സംഘടിപ്പിച്ച ‘മാറ്റം’ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്‌ക്കരണ പ്രചാരണങ്ങള്‍ക്ക് കുറവില്ലെങ്കിലും പദ്ധതി നിര്‍വഹണത്തില്‍ വേഗത വളരെ മോശമായാണ് പല തദ്ദേശസ്ഥാപനങ്ങളിലും കാണുന്നത്. നിലവില്‍ മാലിന്യ പരിപാലന പദ്ധതികള്‍ക്ക് സാമ്പത്തികം ഉള്‍പ്പെടെയുള്ള വിഭവശേഷിക്ക് ഒരു കുറവുമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി വിവിധ […]

Continue Reading