മാര്‍ ക്രിസോസ്റ്റം ചെയറിന്‍റെ രാജ്യാന്തര വിസിറ്റിംഗ് ഫെലോഷിപ്പ് അനന്യ കബീറിന്

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാര്‍ ക്രിസോസ്റ്റം ചെയറിന്റെ 2023-24ലെ രാജ്യാന്തര വിസിറ്റിംഗ് ഫെലോഷിപ്പിന് ലണ്ടന്‍ കിംഗ്‌സ് കോളജിലെ പ്രഫസറും സാഹിത്യ പണ്ഡിതയുമായ അനന്യ ജഹാനാര കബീര്‍ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര തലത്തില്‍ വിഖ്യാതരായ പണ്ഡിതര്‍ക്ക് ഇന്ത്യയില്‍ പഠന സന്ദര്‍ശനത്തിനും ക്രിസോസ്റ്റം ചെയറിന്റെ ഏതെങ്കിലും വിഷയ മേഖലകളിലൊന്നില്‍ ഗവേഷണത്തിനും അവസമൊരുക്കുന്നതാണ് ഈ ഫെലോഷിപ്പ്. മലബാര്‍ മേഖലയിലെ ക്രിസ്തുമതത്തില്‍ അഞ്ചു നൂറ്റാണ്ടുകാലം കൊണ്ട് സംഭവിച്ച കൂടിച്ചേരലുകളെയും പരിണാമങ്ങളെയും കുറിച്ചാണ് അനന്യ പഠനം നടത്തുക. ഓക്‌സഫഡ് സര്‍വകലാശാലയില്‍നിന്ന് എം.ഫിലും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് […]

Continue Reading