പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാവുകയാണ്. യാതൊരു പ്രകോപനവുമില്ലാതെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും സിവിലിയന്മാർക്കും നേരെ ഇസ്രായേൽ നടത്തിയ ആക്രമണം കടുത്ത അക്രമവും അപലപനീയവുമാണ്. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശ ധാരണകളെയും ലംഘിക്കുന്നതുമാണ് ഈ ആക്രമണം. ഒരു സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തിനും അസ്തിത്വത്തിനും ജനങ്ങളുടെ സമാധാന ജീവിതത്തിനും നേരെയുളള ഈ കടന്നുകയറ്റം തനിച്ച തെമ്മാടിത്തവുമാണ്. പശ്ചിമേഷ്യയെ യുദ്ധക്കളവും അസ്ഥിരവുമാക്കാൻ മാത്രം കാരണമാവുന്ന ഇസ്രായേലിന്റെ യുദ്ധക്കൊതിക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഇത്തരം നീക്കങ്ങൾ ലോകസമാധാനത്തിന് കൂടി ഭീഷണിയാണ്.
ഗസ്സയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടുകളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമായിട്ട് വേണം ഇറാനിലേക്കുള്ള ഇസ്രയേലിന്റെ കടന്നുകയറ്റത്തെ വിലയിരുത്താൻ.
– ഷുക്കൂർ സ്വലാഹി
ജനറൽ സെക്രട്ടറി
ISM കേരള