കലയെ കൊലപ്പെടുത്തിയത് തന്നെ, തെളിവുകളുണ്ട്; സ്ഥിരീകരിച്ച് പൊലീസ്

ആലപ്പുഴ: മാന്നാറില്‍ നിന്ന് കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോണ്‍. കല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും എസ് പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭര്‍ത്താവ് അനിലിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അനിലിനെ നാട്ടിലെത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവില്‍ അഞ്ച് പേര്‍ കസ്റ്റഡിയിലുണ്ട്. കസ്റ്റഡിയിലുള്ളവരില്‍ ബന്ധുക്കളും അല്ലാത്തവരും ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. വിശ്വസനീയമായ വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ […]

Continue Reading