ആലപ്പുഴ : വലിയകുളം മസ്ജിദ് റഹ്‌മയിൽ ആലപ്പുഴ ജില്ല പ്രവർത്തക സംഗമം പ്രയാണം എന്ന പേരിൽ സംഘടിപ്പിച്ചു പ്രയാണം എന്ന പേരിൽ കെ എൻ എം മർക്കസു ദ്ദ അവ സംസ്ഥാന തലത്തിൽ 22 കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 3ന് എല്ലാ ജില്ലകളിലും പ്രധാന കേന്ദ്രങ്ങളിലും നടന്നതിന്റെ ഭാഗമായിട്ടാണ് ആലപ്പുഴയിലും നടന്നത് ഖുർആനിൽ നിന്നും അദ്നാൻ മുബാറക് കെ എൻ എം മർക്കസു ദ്ദഅവ ജില്ല പ്രസിഡന്റ് എ. പി. നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എസ് എം ജില്ലാ സെക്രട്ടറി പി. എച്ച്. അൻസിൽ സ്വാഗതം ആശംസിച്ചു കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എ. സുബൈർ അരുർ യോഗം ഉദ്ഘാടനം ചെയ്തു.

നിത്യ വായനാ ശീലം അറിവ് പകരാൻ പറ്റുന്ന ഏറ്റവും നല്ല സംരംഭമായി നാം മനസ്സിലാക്കുകയും എല്ലാ വായനക്ക് വേണ്ടിയും അറിവ് പകർന്നു നൽകാനും തിരക്കുള്ള ജീവിതത്തിൽ സമയം കണ്ടെത്തുകയും വേണമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ സുബൈർ അരൂർ പറഞ്ഞു ഇസ്‌ലാഹി പ്രസ്ഥാനം വർത്തമാനം ഭാവി സമകാലികം എന്ന വിഷയത്തെ അഭിസംബോധന ചെയ്തു കൊണ്ട് അബുൽകലാം ഒറ്റത്താണി സംസാരിച്ചു വായനയുടെ ലോകം അര നൂറ്റാണ്ടു പിന്നിടുമ്പോൾ പ്രസിദ്ധീകരണ രംഗം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സജ്ജാദ് ഫാറൂഖി സംസാരിച്ചു.

ശബാബ്, പുടവ പ്രസിദ്ധീകരണം വിപുലമാക്കുവാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുന്നതിന് വേണ്ട ചർച്ചകൾക്ക് തുടക്കം കുറിച്ച് കെ എൻ എം മർക്കസുദ്ദ അവ ജില്ല സെക്രട്ടറി സി. കെ. അസ്സനാർ സംസാരിച്ചു എം ജി എം ജില്ലാ സെക്രട്ടറി ഷെരീഫ മദനിയ, മർക്കസു ദ്ദഅവ ആലപ്പുഴ മണ്ഡലം സെക്രട്ടറി കലാമുദീൻ, കുഞ്ഞുമോൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.കെ എൻ എം മർക്കസു ദ്ദഅവ ജില്ലാ ട്രഷറര്‍ നസീർ കായിക്കര സമാപന പ്രഭാഷണം നിർവഹിച്ചു.
എം ജി എം ജില്ലാ പ്രസിഡന്റ് സഫല നസീർ, എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ബേനസീർ കോയ തങ്ങൾ,ഐ എസ് എം ജില്ലാ പ്രസിഡന്റ് അലി അക്ബർ മദനി, എം എസ് എം ജില്ലാ സെക്രട്ടറി ഷാഹിദ് ഇക്ബാൽ, ഐ ജി എം ജില്ലാ ഭാരവാഹി ശിഫ ഫാത്തിമ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.