ജനാധിപത്യത്തിലെ സമരായുധമാണ് നോട്ട; നോട്ടയ്ക്കായി പ്രചാരണം

കോട്ടയം: ജനാധിപത്യത്തിലെ സമരായുധമാണ് നോട്ടയെന്നും തിരഞ്ഞെടുപ്പുകാലത്ത് നോട്ടയിലൂടെ ജനങ്ങൾക്കു പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അത് പൗരൻ്റെ അവകാശമാണെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്  പത്രസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടയെ വോട്ടിംഗ് മെഷ്യനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ നിയമാനുസൃതമാണ് നോട്ട. സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന പോലെ നോട്ടയെയും പിന്തുണയ്ക്കാം. സ്ഥാനാർത്ഥികൾക്കു നൽകുന്ന പരിഗണന നോട്ടയ്ക്ക് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. നോട്ട എന്തിനാണെന്ന്  ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം. എങ്കിൽ പ്രകടമായ മാറ്റങ്ങൾ […]

Continue Reading