തളിപ്പറമ്പ: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ സന്ദേശവുമായി ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ഐ എസ് എം മഹിതം മാനവീയം ജില്ലാ പ്രചാരണോദ്ഘാടനം തളിപ്പറമ്പില്‍ നഗരസഭ ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര പ്രമേയാവതരണം നടത്തി.
വ്യത്യസ്തങ്ങളായ ആശയങ്ങളെയും വൈജ്യാത്യങ്ങളുള്ള സംസ്കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന അനേകം ഭാഷകളും വിവിധ തരം ജാതി മത വിശ്വാസികളുമുള്ള ഇന്ത്യയില്‍ വിഭാഗീയതയും അസമാധാനവും ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കണമെന്നും സമാധാനത്തിന് പ്രയത്നിക്കണമെന്നും മഹിതം മാനവീയം ആഹ്വാനം ചെയതു.
സി കെ മുഹമ്മദ് (കെ.എന്‍.എം മര്‍കസുദ്ദഅവ), കെ.പി നൗഷാദ് (മുസ്ലിം യൂത്ത് ലീഗ്), അഡ്വ.മൊയ്തു കൂട്ടുക്കന്‍ (കേരള അഭിഭാഷക ഫോറം), കെ. മുസ്സദ്ധിഖ് (സോളിഡാരിറ്റി ) എം.സി സിനാന് , (ഐ.എസ്.എം), കെ.വി നുറുദ്ദീന്, സി.കെ അനസ്, കെ.പി മുഹമ്മദ് റാഫി പ്രസംഗിച്ചു.